Football

പ്രീമിയര്‍ ലീഗ്; യുനൈറ്റഡ്, ആഴ്‌സണല്‍, ലെസ്റ്റര്‍ വിജയവഴിയില്‍

ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ നേരിടും.

പ്രീമിയര്‍ ലീഗ്; യുനൈറ്റഡ്, ആഴ്‌സണല്‍, ലെസ്റ്റര്‍ വിജയവഴിയില്‍
X




ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, ലെസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ എന്നിവര്‍ക്ക് ജയം. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചാണ് രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന്റെ ജയം. വെസ്റ്റ്ഹാം താരത്തിന്റെ സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ രക്ഷപ്പെടുത്തിയത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും യുനൈറ്റഡിന് സ്വന്തമായി ഗോള്‍ നേടാനായില്ല. അവസാന സ്ഥാനക്കാരയ ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. യുനൈറ്റഡിന് താഴെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ് ലെസ്റ്ററുള്ളത്. ടോട്ടന്‍ഹാമിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വീഴ്ത്തി ആഴ്‌സണലിന്റെ ജയം. നോര്‍ത്തേണ്‍ ലണ്ടന്‍ ഡെര്‍ബിയില്‍ 10ാം സ്ഥാനത്തുള്ള ആഴ്‌സണല്‍ 2-1നാണ് ഏഴാമതുള്ള ടോട്ടന്‍ഹാമിനെ വീഴ്ത്തിയത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ നേരിടും. ലിവര്‍പൂള്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it