Football

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ലെപ്‌സിഗ്; ലിവര്‍പൂള്‍ മിലാനെതിരേ

ആന്‍ഫീല്‍ഡില്‍ രാത്രി 12.30നാണ് മല്‍സരം.

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ലെപ്‌സിഗ്; ലിവര്‍പൂള്‍ മിലാനെതിരേ
X


ഇത്തിഹാദ്: കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണ കൈക്കലാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നു. ഗ്രൂപ്പ് എയില്‍ രാത്രി 12.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗാണ് എതിരാളി. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിലാണ് പോരാട്ടം. മദ്ധ്യനിരയില്‍ കെവിന്‍ ഡീ ബ്രൂണിയും ഫില്‍ ഫോഡനും നിലയുറപ്പിക്കും. ലപ്പോര്‍ട്ടെ, അക്കെ, ഡയസ്, ഗുണ്‍ഡോങ്, റൊഡ്രി, ഗ്രീലിഷ്, മെഹറസ്, ഫോഡന്‍, സ്‌റ്റെര്‍ലിങ്, ജീസുസ്, ടോറസ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.


ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ എസി മിലാനെ നേരിടും. ആന്‍ഫീല്‍ഡില്‍ രാത്രി 12.30നാണ് മല്‍സരം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിലാന്‍ ചാംപ്യന്‍സ് ലീഗിലേക്ക് തിരിച്ചുവരുന്നത്. പരിക്കിനെ തുടര്‍ന്ന് മിലാന്റെ സൂപ്പര്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ഇന്നിറങ്ങില്ല. ഇത്തവണ പ്രീമിയര്‍ ലീഗില്‍ മികച്ച സീസണിനാണ് ലിവര്‍പൂള്‍ തുടക്കമിട്ടത്. താരങ്ങളെല്ലാം വമ്പന്‍ ഫോമിലാണ്.




Next Story

RELATED STORIES

Share it