Football

പ്രീമിയര്‍ ലീഗില്‍ വീണ്ടും കൊവിഡ്; ജീസസിനും വാള്‍ക്കറിനും പോസ്റ്റീവ്

പരിക്കില്‍ നിന്ന് മോചിതനായ സെര്‍ജിയോ അഗ്വേറ ടീമില്‍ ഇടം നേടിയേക്കും.

പ്രീമിയര്‍ ലീഗില്‍ വീണ്ടും കൊവിഡ്; ജീസസിനും വാള്‍ക്കറിനും പോസ്റ്റീവ്
X



ഇത്തിഹാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് (ബ്രസീല്‍), ഡിഫന്‍ഡര്‍ കെയ്ല്‍ വാള്‍ക്കര്‍ (ഇംഗ്ലണ്ട്) എന്നിവര്‍ക്കാണ് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് സ്റ്റാഫുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാളെ നടക്കുന്ന ന്യൂകാസിലിനെതിരായ മല്‍സരത്തിലും ജനുവരി മൂന്നിന് എവര്‍ട്ടണിനെതിരായ മല്‍സരത്തിലും ഇരു താരങ്ങളും കളിക്കില്ല. പരിക്കില്‍ നിന്ന് മോചിതനായ സെര്‍ജിയോ അഗ്വേറ ടീമില്‍ ഇടം നേടിയേക്കും. ഇക്കഴിഞ്ഞ മെയ്യ് മാസത്തില്‍ രണ്ട് തവണ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയിരുന്ന താരമാണ് കെയ്ല്‍ വാള്‍ക്കര്‍.






Next Story

RELATED STORIES

Share it