Football

സാമ്പത്തിക ക്രമക്കേട്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക് വന്നേക്കും

വിവാദ സംഭവത്തില്‍ യുവേഫാ ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗിന്റെ അടുത്ത സീസണില്‍ നിന്ന് വിലക്കിയേക്കും. എന്നാല്‍ അന്വേഷണത്തെ സിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്.

സാമ്പത്തിക ക്രമക്കേട്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക് വന്നേക്കും
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫായുടെ വിലക്ക് വന്നേക്കും. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ജര്‍മ്മന്‍ പത്രത്തിന്റെ വാര്‍ത്ത അടിസ്ഥാനമാക്കിയാണ് വിവാദ സംഭവം. വിവാദ സംഭവത്തില്‍ യുവേഫാ ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗിന്റെ അടുത്ത സീസണില്‍ നിന്ന് വിലക്കിയേക്കും. എന്നാല്‍ അന്വേഷണത്തെ സിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്.

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും സിറ്റി ക്ലബ്ബ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലെ തുക സിറ്റി വര്‍ദ്ധിപ്പിച്ച് കാണിച്ചതായാണ് വാര്‍ത്ത. സമാന ക്രമക്കേട് 2014ല്‍ നടന്നിരുന്നു. ഇതില്‍ സിറ്റി വന്‍ തുക പിഴയടച്ചിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ യുവേഫ അന്വേഷണത്തിന്റെ വിശദ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ സിറ്റിയുടെ ട്രാന്‍സ്ഫര്‍ കരാറുകളും യുവേഫാ അന്വേഷിക്കുന്നുണ്ട്. 2014ല്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി സമാനമായ കേസില്‍ കുറ്റക്കാരായിരുന്നു.കൂടാതെ 201718 സീസണില്‍ ലോകറെക്കോഡ് തുകയ്ക്ക് നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജി സ്വന്തമാക്കിയിരുന്നു. ഈ ട്രാന്‍സ്ഫറിലും സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ കേസും യുവേഫായാണ് അന്വേഷിക്കുന്നത്.




Next Story

RELATED STORIES

Share it