Football

പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് യുനൈറ്റഡ്; റൊണാള്‍ഡോ സബ്ബായി ഇറങ്ങി

അവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും സതാംപ്ടണ്‍ ആയിരുന്നു.

പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് യുനൈറ്റഡ്; റൊണാള്‍ഡോ സബ്ബായി ഇറങ്ങി
X


ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം ജയം. സതാംപ്ടണിനെതിരേ ഒരു ഗോളിന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. 55ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു. മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയില്ല. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് പുതിയ സൈനിങ് കസിമിറോയ്‌ക്കൊപ്പം റൊണാള്‍ഡോയെ ഇറക്കിയത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് അവസരങ്ങള്‍ കണ്ടെത്താനായില്ല. കൂടാതെ റൊണാള്‍ഡോ ഇറങ്ങിയതിന് ശേഷം ടീമിന് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞില്ല. പന്തടക്കത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. അവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും സതാംപ്ടണ്‍ ആയിരുന്നു.






Next Story

RELATED STORIES

Share it