Football

ചാംപ്യന്‍സ് ലീഗ് സെമി; ആദ്യപാദം ലിവര്‍പൂളിന്

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചെല്‍സിയെ നേരിടും.

ചാംപ്യന്‍സ് ലീഗ് സെമി; ആദ്യപാദം ലിവര്‍പൂളിന്
X


ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗ് സെമി ആദ്യപാദത്തില്‍ ലിവര്‍പൂളിന് ജയം.വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ മറികടന്നത്. വിയ്യാറയല്‍ താരം എസ്തുപിനാന്റെ സെല്‍ഫ് ഗോളും സാദിയോ മാനെയുടെ രണ്ടാം ഗോളുമാണ് ലിവര്‍പൂളിന് ലീഡ് നല്‍കിയത്.


ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന് ഞെട്ടിക്കുന്ന തോല്‍വി.ബോള്‍ഗാനയ്‌ക്കെതിരേ 2-1ന്റെ തോല്‍വിയാണ് ഇന്റര്‍ നേരിട്ടത്. ലീഗില്‍ രണ്ട് പോയിന്റിന്റെ ലീഡില്‍ എസി മിലാന്‍ ഒന്നാമത് നില്‍ക്കുന്നു.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചെല്‍സിയെ നേരിടും.




Next Story

RELATED STORIES

Share it