Football

ചാംപ്യന്‍സ് ലീഗ് സെമി ഉറപ്പിക്കാന്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും

രണ്ട് മല്‍സരങ്ങളും രാത്രി 12.30നാണ്.

ചാംപ്യന്‍സ് ലീഗ് സെമി ഉറപ്പിക്കാന്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും
X


ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗിലെ അവസാന റൗണ്ട് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.രണ്ടാം ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ബെന്‍ഫിക്കയെ നേരിടും. ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ ലിവര്‍പൂള്‍ ആദ്യപാദത്തില്‍ 3-1ന് പരാജയപ്പെടുത്തിയിരുന്നു.ലിവര്‍പൂള്‍ അനായാസം ബെന്‍ഫിക്കയെ മറികടന്നേക്കും. എന്നാല്‍ അത്‌ലറ്റിക്കോയ്ക്ക് ഹോം ഗ്രൗണ്ടില്‍ വന്‍ തിരിച്ചുവരവ് നടത്താം. ഒരു ഗോളിന്റെ ലീഡ് മാത്രമാണ് സിറ്റിക്കുള്ളത്. സിമിയോണിയുടെ കുട്ടികള്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ കുട്ടികളെ ചാംപ്യന്‍സ് ലീഗില്‍ പൂട്ടുമോ എന്ന് കണ്ടറിയാം. രണ്ട് മല്‍സരങ്ങളും രാത്രി 12.30നാണ്.




Next Story

RELATED STORIES

Share it