Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ആഴ്‌സണലിനും ജയം

വെസ്റ്റ്ഹാമിനെ 17ാം സ്ഥാനത്തുള്ള ന്യൂകാസില്‍ 1-1 സമനിലയില്‍ തളച്ചു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ആഴ്‌സണലിനും ജയം
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂള്‍ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ 3-1ന് പരാജയപ്പെടുത്തി. സാദിയോ മാനെ, മുഹമ്മദ് സലാഹ്, കൊളംബിയന്‍ താരം ലൂയിസ് ഡയസ്സ് എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് ചെമ്പടയ്ക്ക് ജയമൊരുക്കിയത്.


മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ബ്രന്റ്‌ഫോഡിനെ 2-1ന് പരാജയപ്പെടുത്തി. സ്മിത്ത് റോ, സാക്കാ എന്നിവരാണ് ടീമിന്റെ സ്‌കോറര്‍മാര്‍.ജയത്തോടെ ആഴ്‌സണല്‍ ലീഗില്‍ ആറാം സ്ഥാനത്തെത്തി. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ഹക്കിം സിയെച്ചാണ് ടീമിനായി ഗോള്‍ നേടിയത്.മറ്റ് മല്‍സരങ്ങളില്‍ സതാംപ്ടണ്‍, വാറ്റ്‌ഫോഡ് എന്നിവര്‍ ജയിച്ചു. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെ 17ാം സ്ഥാനത്തുള്ള ന്യൂകാസില്‍ 1-1 സമനിലയില്‍ തളച്ചു.19ാം സ്ഥാനത്തുള്ള ബേണ്‍ലി ഒമ്പതാം സ്ഥാനത്തുള്ള ബ്രിങ്ടണെ എതിരില്ലാത്ത മൂന്ന് ഗോളിന് അട്ടിമറിച്ചു.





Next Story

RELATED STORIES

Share it