Football

ബാഴ്‌സാ സെന്‍സേഷന്‍ ഗവിയ്ക്കായി വമ്പന്‍ ഓഫറുമായി ലിവര്‍പൂള്‍

മറ്റൊരു താരമായ റൊണാള്‍ഡ് അറൗജോയും ആന്‍ഫീല്‍ഡിലെത്തിക്കാന്‍ ക്ലോപ്പിന് ആഗ്രഹമുണ്ട്.

ബാഴ്‌സാ സെന്‍സേഷന്‍ ഗവിയ്ക്കായി വമ്പന്‍ ഓഫറുമായി ലിവര്‍പൂള്‍
X


ആന്‍ഫീല്‍ഡ്: ബാഴ്‌സലോണയുടെ ടീനേജ് സെന്‍സേഷന്‍ പാബ്ലോ മാര്‍ട്ടിന്‍ പെയസ് ഗവിറാ എന്ന ഗവിയ്ക്കായി വന്‍ ഓഫറുമായി ലിവര്‍പൂള്‍. സീസണില്‍ ആറ് മില്ല്യണ്‍ യൂറോയാണ് ലിവര്‍പൂളിന്റെ ഓഫര്‍. 17കാരനായ സ്പാനിഷ് താരമായ ഗവിയെ ഈ സീസണിലാണ് ബാഴ്‌സ സൈന്‍ ചെയ്തത്. 2023വരെയാണ് കരാര്‍. താരം ബാഴ്‌സ വിടാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സ്‌ക്വാഡില്‍ ബാഴ്‌സലോണ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇക്കാരണത്താല്‍ ഗവി കറ്റാലന്‍സിനെ വിടുമോ എന്ന് കണ്ടറിയാം. ജെയിംസ് മില്‍നര്‍, ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍, തിയാഗോ അല്‍കാന്ററാ എന്നീ താരങ്ങളെ ഒഴിവാക്കാനാണ് കോച്ച് ക്ലോപ്പിന്റെ ആലോചന. മധ്യനിരയിലേക്ക് ഗവിയെ കൂടാതെ ബാഴ്‌സയുടെ മറ്റൊരു താരമായ റൊണാള്‍ഡ് അറൗജോയും ആന്‍ഫീല്‍ഡിലെത്തിക്കാന്‍ ക്ലോപ്പിന് ആഗ്രഹമുണ്ട്.


Next Story

RELATED STORIES

Share it