Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; മാര്‍ഷ്യലിന് ചരിത്ര ഹാട്രിക്ക്

ക്രിസ്റ്റല്‍ പാലസിനെ ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെമ്പട കിരീടനേട്ടത്തിനടുത്തെത്തിയത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; മാര്‍ഷ്യലിന് ചരിത്ര ഹാട്രിക്ക്
X

ആന്‍ഫീല്‍ഡ്: 30 വര്‍ഷത്തിന് ശേഷം ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ ലിവര്‍പൂളിന് ദിവസങ്ങള്‍ മാത്രം. ക്രിസ്റ്റല്‍ പാലസിനെ ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെമ്പട കിരീടനേട്ടത്തിനടുത്തെത്തിയത്. അലക്സാണ്ടര്‍ അര്‍നോള്‍ഡ്(23), മുഹമ്മദ് സലാഹ്(44), ഫാബിനോ(55), മാനെ (69) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ ഷെഫീല്‍ഡ് യുനൈറ്റഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. അന്റോണി മാര്‍ഷ്യലിന്റെ ഹാട്രിക്ക് നേട്ടമാണ് മാഞ്ചസ്റ്ററിന് ജയമൊരുക്കിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒരു ഹാട്രിക്ക് പിറക്കുന്നത്. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്ന് നടക്കുന്ന പ്രധാന മല്‍സരങ്ങളില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.


Next Story

RELATED STORIES

Share it