Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആറടിച്ച് ലിവര്‍പൂള്‍ കിരീടം സാധ്യത നിലനിര്‍ത്തി

വില്‍ഫ്രഡ് സാഹ പാലസിനായി ഇരട്ട ഗോള്‍ നേടി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആറടിച്ച് ലിവര്‍പൂള്‍ കിരീടം സാധ്യത നിലനിര്‍ത്തി
X


ആന്‍ഫീല്‍ഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിക്കാനിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടിയായി ലിവര്‍പൂളിന്റെ വന്‍ ജയം.ഇന്ന് ലീഡസ് യുനൈറ്റഡിനെതിരേ ആറ് ഗോളിന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. ഇരട്ട ഗോളുമായി മുഹമ്മദ് സലാഹും സാദിയോ മാനെയും തിളങ്ങി. സലാഹിന്റെ രണ്ട് ഗോളും പെനാല്‍റ്റിയിലൂടെ ആയിരുന്നു. മാറ്റിപ്പ്, വാന്‍ ഡെക്ക് എന്നിവരായിരുന്നു മറ്റ് സ്‌കോറര്‍മാര്‍. സലാഹ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.


ജയത്തോടെ ലിവര്‍പൂള്‍ 60 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. 63 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത് നില്‍ക്കുന്നു. അടുത്തിടെ നടന്ന രണ്ട് മല്‍സരങ്ങളിലെ തോല്‍വി സിറ്റിക്ക് തിരിച്ചടി ആവുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബേണ്‍ലിക്കെതിരേ തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ വാറ്റ്‌ഫോഡിനെ 4-1ന് ക്രിസ്റ്റല്‍ പാലസ് തകര്‍ത്തു. വില്‍ഫ്രഡ് സാഹ പാലസിനായി ഇരട്ട ഗോള്‍ നേടി.




Next Story

RELATED STORIES

Share it