Football

മെസ്സി പിഎസ്ജിയുടെ ഔദ്യോഗിക താരം; ജെഴ്‌സി 30ാം നമ്പര്‍

എന്നാല്‍ 10ാം നമ്പര്‍ ജെഴ്‌സി ഉപയോഗിക്കുന്ന നെയ്മര്‍ അത് മെസ്സിക്ക് നല്‍കാന്‍ തയ്യാറായിരുന്നു.

മെസ്സി പിഎസ്ജിയുടെ ഔദ്യോഗിക താരം; ജെഴ്‌സി 30ാം നമ്പര്‍
X

പാരിസ്: ലയണല്‍ മെസ്സി പിഎസ്ജി ഔദ്യോഗിക താരമായി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തെ കരാര്‍ നല്‍കിയ മെസ്സിക്ക് 30ാം നമ്പര്‍ ജെഴ്‌സിയാണ് പിഎസ്ജി നല്‍കിയത്. എന്നാല്‍ 19ാം നമ്പര്‍ ഓഫര്‍ ചെയ്‌തെങ്കിലും മെസ്സി പിഎസ്ജിയില്‍ ബാക്കപ്പ് ഗോള്‍കീപ്പര്‍മാര്‍ അണിയുന്ന 30ാം നമ്പര്‍ ജെഴ്‌സി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 30ാം നമ്പര്‍ ജെഴ്‌സിയില്‍ മെസ്സിയെ കാണുന്നതില്‍ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്.


ബാഴ്‌സലോണയില്‍ ആദ്യം വന്നപ്പോഴും മെസ്സി 30ാം നമ്പര്‍ ജെഴ്‌സിയാണ് തിരെഞ്ഞെടുത്തത്.തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസ്സി 19ാം നമ്പറും പിന്നീട് 10ാം നമ്പറും തിരഞ്ഞെടുത്തത്.


എന്നാല്‍ 10ാം നമ്പര്‍ ജെഴ്‌സി ഉപയോഗിക്കുന്ന നെയ്മര്‍ അത് മെസ്സിക്ക് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ മെസ്സി അത് നിഷേധിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it