Football

ബാഴ്‌സയില്‍ മെസ്സി യുഗം അവസാനിച്ചു; കരാറില്‍ താരം ഒപ്പ് വയ്ക്കില്ല

താരത്തിന് പുതിയ കരാര്‍ നല്‍കാന്‍ സാമ്പത്തിക തടസ്സങ്ങള്‍ ഉണ്ടെന്നാണ് കറ്റാലന്‍സിന്റെ വാദം.

ബാഴ്‌സയില്‍ മെസ്സി യുഗം അവസാനിച്ചു; കരാറില്‍ താരം ഒപ്പ് വയ്ക്കില്ല
X

ക്യാംപ് നൗ: ഫുട്‌ബോള്‍ മിശ്ശിഹയുടെ ബാഴ്‌സലോണയുമായുള്ള ബന്ധം അവസാനിച്ചു. ലയണല്‍ മെസ്സി-ബാഴ്‌സലോണ യുഗത്തിന് ഒടുവില്‍ അവസാനം. പുതിയ കരാറില്‍ മെസ്സി ഒപ്പ് വയ്ക്കില്ലെന്ന് ബാഴ്‌സലോണ ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തി. നേരത്തെ താരം ബാഴ്‌സയും പുതിയ കരാറില്‍ എത്തിയിരുന്നു. ഇതിന്റെ അന്തിമ നടപടികള്‍ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയുടെ ഔദ്ദ്യോഗിക വിശദീകരണം വന്നത്. താരത്തിന് പുതിയ കരാര്‍ നല്‍കാന്‍ സാമ്പത്തിക തടസ്സങ്ങള്‍ ഉണ്ടെന്നാണ് കറ്റാലന്‍സിന്റെ വാദം.




Next Story

RELATED STORIES

Share it