Football

ഫ്രഞ്ച് ലീഗില്‍ ജയിച്ചിട്ടും മെസ്സിക്കും നെയ്മറിനും കൂവലെ കൂവല്‍

മല്‍സരത്തിന് മുമ്പ് നടന്ന പരിശീലനത്തിനിടെയും ആരാധകര്‍ താരങ്ങളെ പരിഹസിച്ചിരുന്നു.

ഫ്രഞ്ച് ലീഗില്‍ ജയിച്ചിട്ടും മെസ്സിക്കും നെയ്മറിനും കൂവലെ കൂവല്‍
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ബോര്‍ഡെക്‌സിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടിയിട്ടും പിഎസ്ജിയുടെ ലോകോത്തര താരങ്ങളായ മെസ്സിക്കും നെയ്മറിനും ലഭിച്ചത് ആരാധകരുടെ കൂവല്‍ മാത്രം. ചാംപ്യന്‍സ് ലീഗിലെ നിരാശാജനകമായ തോല്‍വിയുടെ രോഷം ആരാധകര്‍ പ്രകടിപ്പിച്ചത് സ്വന്തം നാട്ടില്‍ ഇന്ന് നടന്ന മല്‍സരത്തിലായിരുന്നു. ലോക ഫുട്‌ബോളറായ അര്‍ജന്റീന്‍ താരത്തിന്റെ ഓരോ ടച്ചിനും കൂവലിലൂടെയാണ് ആരാധകര്‍ മറുപടി നല്‍കിയത്. സൂപ്പര്‍ താരം നെയ്മറിന്റെ പാസ്സിങിനും കൂവല്‍ ലഭിച്ചു. കോര്‍ണറുകള്‍ എടുക്കാന്‍ വരുമ്പോഴും താരങ്ങള്‍ ആരാധകരുടെ പ്രതിഷേധത്തിന് പാത്രമായി. മല്‍സരത്തിന് മുമ്പ് നടന്ന പരിശീലനത്തിനിടെയും ആരാധകര്‍ താരങ്ങളെ പരിഹസിച്ചിരുന്നു.



ആരാധകരുടെ പ്രതിഷേധം ഇരുവരെയും അസ്വസ്ഥരാക്കിയിരുന്നു. കിലിയന്‍ എംബാപ്പെ, നെയ്മര്‍, പാരഡെസ് എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍.താരാധിപത്യം കൊണ്ട് യൂറോപ്പിലെ തന്നെ ഒന്നാം നമ്പര്‍ ടീമായ പിഎസ്ജി റയല്‍ മാഡ്രിഡിനോട് പ്രീക്വാര്‍ട്ടറില്‍ തോറ്റാണ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്.




Next Story

RELATED STORIES

Share it