Football

ആരാധകര്‍ക്ക് ആശ്വസിക്കാം; മെസ്സി ബാഴ്‌സയില്‍ തുടരും

എന്നാല്‍ 2023ല്‍ താരം ബാഴ്‌സ വിടുമെന്ന മറ്റൊരു വാര്‍ത്തയും സ്‌പെയിനില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.

ആരാധകര്‍ക്ക് ആശ്വസിക്കാം; മെസ്സി ബാഴ്‌സയില്‍ തുടരും
X

ക്യാംപ് നൗ; ലയണല്‍ മെസ്സി ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളുമായി സ്പാനിഷ് മാധ്യമങ്ങള്‍. അര്‍ജന്റീനന്‍ സൂപ്പര്‍ താരം അടുത്ത രണ്ട് വര്‍ഷം കൂടി ബാഴ്‌സയില്‍ തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാഴ്‌സാ മാനേജ്‌മെന്റ് മുന്നോട്ട് വച്ച കരാറില്‍ മെസ്സി ഉടന്‍ ഒപ്പുവയ്ക്കും. മെസ്സിയുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഉറ്റ സുഹൃത്ത് സെര്‍ജിയോ അഗ്വേറയടക്കം പുതിയ നിരവധി താരങ്ങളെയാണ് ബാഴ്‌സ ഈ സീസണില്‍ സൈന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ 2023ല്‍ താരം ബാഴ്‌സ വിടുമെന്ന മറ്റൊരു വാര്‍ത്തയും സ്‌പെയിനില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയിലെ എംഎല്‍എസ്സിലേക്കാണ് താരം ചേക്കേറുകയെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്കാണ് മെസ്സി പോവുന്നത്. ഈ ജൂണ്‍ മാസത്തോടെ മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍ അവസാനിക്കും.




Next Story

RELATED STORIES

Share it