Football

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം; ലെവന്‍ഡോസ്‌കിക്ക് 12ാം ഗോള്‍

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടു.

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം; ലെവന്‍ഡോസ്‌കിക്ക് 12ാം ഗോള്‍
X


ക്യാംപ് നൗ:സ്പാനിഷ് ലീഗില്‍ ഭീമന്‍ ജയവുമായി ബാഴ്‌സലോണ. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഒരു ഗോള്‍ നേടിയ ഡെംബലേ മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കി. മറ്റൊരു ഗോള്‍ നേടിയ ലെവന്‍ഡോസ്‌കിയും ഒരു അസിസ്റ്റ് നേടി. ശേഷിക്കുന്ന ഗോള്‍ ടോറസിന്റെ വകയാണ്. സ്പാനിഷ് ലീഗിലെ ലെവന്‍ഡോസ്‌കിയുടെ സീസണിലെ ഗോളുകളുടെ എണ്ണം 12 ആയി. ബാഴ്‌സ റയലിനേക്കാള്‍ മൂന്നാം പോയിന്റ് കുറവിലാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടു.


Next Story

RELATED STORIES

Share it