Football

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കഷ്ടകാലം; ലെസ്റ്ററിനോട് വമ്പന്‍ തോല്‍വി

ബെര്‍ണാഡോ സില്‍വ, ഡി ബ്രൂണി എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കഷ്ടകാലം; ലെസ്റ്ററിനോട് വമ്പന്‍ തോല്‍വി
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വമ്പന്‍ തോല്‍വി. ലെസ്റ്റര്‍ സിറ്റിയെ നേരിട്ട യുനൈറ്റഡ് 4-2ന്റെ തോല്‍വിയാണ് നേരിട്ടത്. സൂപ്പര്‍ താരങ്ങളുടെ നിരതന്നെ ഇറങ്ങിയിട്ടും വന്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുനൈറ്റഡിന് ആയില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുനൈറ്റഡ് എവേ മല്‍സരത്തില്‍ തോല്‍ക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇന്ന് റെഡ് ഡെവില്‍സ്സിനെ രക്ഷിക്കാനായില്ല. ഗ്രീന്‍വുഡ്(19), റാഷ്‌ഫോഡ് (82) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. സബ്ബായി ഇറങ്ങിയ റാഷ്‌ഫോഡിന്റെ സീസണിലെ ആദ്യ മല്‍സരമാണ്. തോല്‍വിയോടെ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു. ലെസ്റ്റര്‍ ലീഗില്‍ 11ാം സ്ഥാനത്താണ്. തോല്‍വിയോടെ കോച്ച് സോള്‍ഷ്യറിന്റെ സ്ഥാനത്തിന് തിരിച്ചടിആയിരിക്കുകയാണ്.

മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. രണ്ട് മല്‍സരത്തിന് ശേഷമാണ് സിറ്റി വിജയവഴിയില്‍ തിരിച്ചെത്തിയത്. ബെര്‍ണാഡോ സില്‍വ, ഡി ബ്രൂണി എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.


Next Story

RELATED STORIES

Share it