Football

സ്പാനിഷ് ലീഗില്‍ കിരീടത്തോടടുത്ത് റയല്‍; ഫ്രഞ്ച് ലീഗില്‍ റാമോസിന് ഗോള്‍

സെര്‍ജിയോ റാമോസ് പിഎസ്ജിയ്ക്കായി കരിയറിലെ രണ്ടാം ഗോള്‍ ഇന്ന് നേടി.

സ്പാനിഷ് ലീഗില്‍ കിരീടത്തോടടുത്ത് റയല്‍; ഫ്രഞ്ച് ലീഗില്‍ റാമോസിന് ഗോള്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒസാസുനയ്‌ക്കെതിരേ 3-1ന്റെ ജയവുമായി റയല്‍ മാഡ്രിഡ് കിരീട നേട്ടത്തിനോടടുത്ത്.ലീഗില്‍ 17 പോയിന്റിന്റെ ലീഡാണ് റയലിനുള്ളത്. ആല്‍ബാ, അസെന്‍സിയോ, വാസ്‌ക്വസ് എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.52, 59 മിനിറ്റുകളിലായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ രണ്ട് പെനാല്‍റ്റി പാഴാക്കിയിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡ അത്‌ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.


ഫ്രഞ്ച് ലീഗില്‍ ആംഗേഴ്‌സിനെതിരേ പിഎസ്ജിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. ജയത്തോടെ 15 പോയിന്റിന്റെ ലീഡോടെ പിഎസ്ജി കിരീട നേട്ടത്തിലേക്ക് അടുത്ത നില്‍ക്കുന്നു. സെര്‍ജിയോ റാമോസ് പിഎസ്ജിയ്ക്കായി കരിയറിലെ രണ്ടാം ഗോള്‍ ഇന്ന് നേടി. എംബാപ്പെ, മാര്‍ക്വിനോസ് എന്നിവരും പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു. സൂപ്പര്‍ താരം നെയ്മര്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് ഇന്ന് ഇറങ്ങിയിരുന്നില്ല.




Next Story

RELATED STORIES

Share it