Football

സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് ഒന്നില്‍; സുവാരസിന് ഡബിള്‍

89ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിബാലയാണ് യുവന്റസിന്റെ രക്ഷയ്‌ക്കെത്തിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് ഒന്നില്‍; സുവാരസിന് ഡബിള്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് ഒന്നില്‍. വിജയത്തിലേക്ക് കുതിക്കുകയായിരുന്നു റയല്‍ സോസിഡാഡിനെ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് സമനിലയില്‍ പിടിച്ചുകെട്ടിയത്. സൊര്‍ലൂത്ത്, ഇസക് എന്നിവരാണ് സോസിഡാഡിനായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ ലൂയിസ് സുവാരസ് രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് ചാംപ്യന്‍മാരെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. സമനില പിടിച്ചെങ്കിലും സോസിഡാഡിന്റെ ഒന്നാം സ്ഥാനം ഇളകിയിട്ടില്ല. അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ നാലാം സ്ഥാനത്താണ്.


ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് യുവന്റസ്. 1-1 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. 17ാം മിനിറ്റില്‍ ഇന്റര്‍ ലീഡെടുത്തിരുന്നു. 89ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിബാലയാണ് യുവന്റസിന്റെ രക്ഷയ്‌ക്കെത്തിയത്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള നപ്പോളിയെ റോമ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. യുവന്റസ് ലീഗില്‍ ആറാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it