Football

ലാ ലിഗയില്‍ റയല്‍ മുന്നില്‍ തന്നെ; രക്ഷയില്ലാതെ ബാഴ്‌സ

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ലെന്‍സിനോട് 1-1ന്റെ സമനില വഴങ്ങി.

ലാ ലിഗയില്‍ റയല്‍ മുന്നില്‍ തന്നെ; രക്ഷയില്ലാതെ ബാഴ്‌സ
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ എട്ട് പോയിന്റിന്റെ വ്യക്തമായ ലീഡോടുകൂടി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് റയല്‍ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. വിനീഷ്യസ് ജൂനിയര്‍, ജോവിക്ക് എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.


പുതിയ കോച്ച് സാവിക്ക് കീഴില്‍ ഇറങ്ങിയ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ടു. മറ്റ് മല്‍സരങ്ങളില്‍ സെവിയ്യ വിയ്യാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മല്ലോര്‍ക്ക 2-1നും പരാജയപ്പെടുത്തി.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ലെന്‍സിനോട് 1-1ന്റെ സമനില വഴങ്ങി.




Next Story

RELATED STORIES

Share it