Football

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ജയം; ഡിപ്പേക്ക് റെക്കോഡ്

മുമ്പ് ഫെബ്രിഗസ് ആയിരുന്നു ഈ നേട്ടം കരസ്ഥമാക്കിയത്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ജയം; ഡിപ്പേക്ക് റെക്കോഡ്
X



ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ മെംഫിസ് ഡിപ്പേയുടെ ചിറകിലേറി ബാഴ്‌സയ്ക്ക് വീണ്ടും ജയം. ഗെറ്റാഫെയെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. രണ്ടാം മിനിറ്റില്‍ റോബര്‍ട്ടോയും 30ാം മിനിറ്റില്‍ ഡിപ്പേയുമാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ആല്‍ബാ, ഡിജോങ് എന്നിവര്‍ അസിസ്റ്റ് ഒരുക്കി. 2011ന് ശേഷം ആദ്യമായി ലാ ലിഗയിലെ ആദ്യത്തെ മൂന്ന് മല്‍സരങ്ങളിലും ഗോള്‍ നേടുകയോ അസിസ്റ്റ് ഒരുക്കുകയോ ചെയ്ത താരമെന്ന റെക്കോഡ് ഇന്ന് ഡിപ്പേ സ്വന്തമാക്കി.മുമ്പ് ഫെബ്രിഗസ് ആയിരുന്നു ഈ നേട്ടം കരസ്ഥമാക്കിയത്. 17കാരനായ ഗാവിയെന്ന പുതുമുഖ താരം ഇന്ന് ബാഴ്‌സയ്ക്കായി അരങ്ങേറ്റം നടത്തി.




Next Story

RELATED STORIES

Share it