Football

സ്പാനിഷ് ലീഗ്; മൂന്ന് ഗോള്‍ ജയവുമായി റയലും അത്‌ലറ്റിക്കോയും

രണ്ട് ഗോളിന് അസിസ്റ്റ് ഒരുക്കിയതും ബെന്‍സിമ ആയിരുന്നു.

സ്പാനിഷ് ലീഗ്; മൂന്ന് ഗോള്‍ ജയവുമായി റയലും അത്‌ലറ്റിക്കോയും
X


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനും നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ലീഗിലെ 19ാം സ്ഥാനക്കാരായ ആല്‍വ്‌സിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് ഏഴ് പോയിന്റാക്കി വര്‍ദ്ധിപ്പിക്കാന്‍ റയലിനായി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. അസന്‍സിയോ, വിനീഷ്യസ് ജൂനിയര്‍, കരീം ബെന്‍സിമ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.രണ്ട് ഗോളിന് അസിസ്റ്റ് ഒരുക്കിയതും ബെന്‍സിമ ആയിരുന്നു. ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ ഒസാസുനയ്‌ക്കെതിരേയാണ് അത്‌ലറ്റിക്കോയുടെ മൂന്ന് ഗോള്‍ ജയം.ജാവോ ഫ്‌ളിക്‌സ്, ലൂയിസ് സുവാരസ്, ഏയ്ഞ്ചല്‍ കറിയ എന്നിവരാണ് അത്‌ലറ്റിക്കോയുടെ സ്‌കോറര്‍മാര്‍. വിയ്യാറയലിനെ ഗ്രനാഡ 4-1ന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it