കേരള പോലിസിനെതിരേ ഇന്ന് മൂന്ന് മലയാളി പോലിസുകാര്‍

ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബിഎസ്എഫും റണ്ണേഴ്‌സായ പഞ്ചാബ് പോലിസും തമ്മില്‍ വൈകീട്ട് 5 നും കേരള പോലിസും സിആര്‍പിഎഫും തമ്മില്‍ 7.30നുമാണ് കോട്ടപ്പടിയില്‍ മല്‍സരിക്കുന്നത്. കേരള പോലിസിനെതിരേ സിആര്‍പിഎഫിലെ മൂന്ന് മലയാളി താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. ടീമിന്റെ ഗോള്‍കീപ്പറും തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയുമായ മോസസ് ആന്റണിയാണ് ടീമിന്റെ നെടുംതൂണ്‍. ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവച്ചത്. ഇതിന് പുറമെ സ്‌ട്രൈക്കര്‍ ആലപ്പുഴയിലെ ടി ബി ജോണ്‍.

കേരള പോലിസിനെതിരേ ഇന്ന് മൂന്ന് മലയാളി പോലിസുകാര്‍

മലപ്പുറം: 67ാമത് ബിഎന്‍ മല്ലിക് ഓള്‍ ഇന്ത്യാ പോലിസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ആരൊക്കെയെന്ന് ഇന്നറിയാം. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബിഎസ്എഫും റണ്ണേഴ്‌സായ പഞ്ചാബ് പോലിസും തമ്മില്‍ വൈകീട്ട് 5 നും കേരള പോലിസും സിആര്‍പിഎഫും തമ്മില്‍ 7.30നുമാണ് കോട്ടപ്പടിയില്‍ മല്‍സരിക്കുന്നത്. കേരള പോലിസിനെതിരേ സിആര്‍പിഎഫിലെ മൂന്ന് മലയാളി താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. ടീമിന്റെ ഗോള്‍കീപ്പറും തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയുമായ മോസസ് ആന്റണിയാണ് ടീമിന്റെ നെടുംതൂണ്‍. ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവച്ചത്. ഇതിന് പുറമെ സ്‌ട്രൈക്കര്‍ ആലപ്പുഴയിലെ ടി ബി ജോണ്‍.


കണ്ണൂരിലെ മിഡ്ഫീല്‍ഡര്‍ പി വി സുനീഷ്് എന്നിവരാണ് ടീമിലെ മലയാളികള്‍. പരിക്ക് മാറി സുനീഷ് ഇന്നിറങ്ങുമെന്നാണ് കരുതുന്നത്. അതേസമയം, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേരള പോലിസ് ഫൈനലിലെത്താന്‍ മരണപ്പോരാട്ടം തന്നെയാവും ഇന്ന് കാഴ്ചവയ്ക്കുക. 2013ലെ ചാംപ്യന്‍മാരായ കേരളാ പോലിസ് ഗ്രൂപ്പ്് മല്‍സരത്തില്‍ സിക്കിമിനെയും(1-0) ആസാമിനെയും (1-0)യുപിയെയും(3-0) മഹാരാഷ്ട്രയെയും(2-1) പ്രീക്വാര്‍ട്ടറില്‍ ത്രിപുരയെയും (5-0) ക്വാര്‍ട്ടറില്‍ ബംഗാളിനെയും തറപറ്റിച്ചാണ് വരവ്. അനീഷും, ജിംഷാദും അഖില്‍ജിതും, ശ്രീരാഗും ഫിറോസും അടങ്ങുന്ന സുജിലും ഷാഫിയും ഷനൂപും രാംജിത് അടങ്ങുന്ന കേരള താരനിര പട്ടാള ടീമിനെതിരെ മികച്ച പ്രകടനം നടത്തി കിരീടപോരാട്ടത്തിന് കോപ്പുകൂട്ടാനാണ് ശ്രമിക്കുക. പഞ്ചാബിന്റെ കരുത്തുമായെത്തിയ ബിഎസ്എഫ് ഗ്രൂപ്പ് മല്‍സരങ്ങളില്‍ നാഗാലാന്റിനെയും (2-1) ഐടിബിപിയെയും(3-1) ഒഡീഷയുമായും (0-0) മുന്നേറിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ജാര്‍ഖണ്ഡിനെ (5-2) തകര്‍ത്ത ക്വാര്‍ട്ടറിലുമെത്തി. ക്വാര്‍ട്ടറില്‍ ആസാം റൈഫിള്‍സിനെയും 30 സെമിയിലെത്തിയത്. അതേസമയം പഞ്ചാബ,് ജാര്‍ഖണ്ഡിനെയും (6-0) ഉത്തരാഖണ്ഡിനെയും (2-1) ഡല്‍ഹിയെയും (3-0) ലക്ഷദ്വീപിനേയും(4-0) വ്യക്തമായ മാര്‍ജിനിലാണ് കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തിയത്. ഒഡീഷയെ (2-1) തോല്‍പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്.

ടൂര്‍ണമെന്റില്‍ 38 ഗോളുകളടിച്ച മിസോറാമിനെ മലര്‍ത്തിയടിച്ചാണ് പഞ്ചാബ് അവസാന നാലിലെത്തിയത്. ഇരുടീമുകളും മെയ് വഴക്കവും സ്റ്റാമിനയും ഒത്തിണങ്ങിയ മല്‍സരമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ റഫറിക്ക് പണി കൂടും. കൈയാങ്കളികളും ഇരുടീമുകളും തമ്മില്‍ പതിവാണ്. സിആര്‍പിഎഫ് ബംഗാളിനേയും (1-0), ആന്ധ്രയെയും (2-1), തെലങ്കാനയെയും (7-2) പ്രീകാര്‍ട്ടറില്‍ തമിഴ്‌നാടിനേയും (2-1) ക്വാര്‍ട്ടറില്‍ സിഐഎസ്എഫിനെയുമാണ് തോല്‍പിച്ചത്. രണ്ട് സെമി ഫൈനല്‍ മല്‍സരവും കരുത്തുറ്റ പോരാട്ടമാവും ഇന്ന് നാട്ടുകാര്‍ക്ക് സമ്മാനിക്കുക. ടൂര്‍ണമെന്റിന് 7ന് തിരശ്ശീല വീഴും.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top