Latest News

ഗാര്‍ഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം

ഗാര്‍ഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം
X

ന്യൂഡല്‍ഹി: പാചകവാതക ക്ഷാമം തടുക്കാനായി ഗാര്‍ഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം. സാധാരണയായി 14.2 കിലോ എല്‍പിജിയാണ് ഒരു ഗാര്‍ഹികസിലിണ്ടറിനുള്ളില്‍ നിറയ്ക്കുന്നത്. ഇത് 10 കിലോയായി കുറയ്ക്കാനാണ് ആലോചിക്കുന്നത്.കൂടുതല്‍ ആളുകളിലേക്ക് എല്‍പിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപടി പ്രാബല്യത്തിലാകൂ

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ശരാശരി 35 മുതല്‍ 40 ദിവസംവരെയാണ് ഒരു സിലിണ്ടര്‍ ഉപയോഗിക്കാനാകുക. നിലവിലുള്ള നിയന്ത്രണപ്രകാരം നഗരമേഖലകളില്‍ 25 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ സിലിണ്ടര്‍ ബുക്ക് ചെയ്യാനാകൂ. ഗ്രാമീണ മേഖലകളില്‍ ഇത് 45 ദിവസമാണ്. സിലിണ്ടറിലെ എല്‍പിജിയുടെ അളവ് കുറയുന്നതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it