Latest News

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയേക്കും

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയേക്കും
X

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് റിപോര്‍ട്ടുകള്‍. യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനമെന്നാണ് സൂചന. മറ്റന്നാള്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവും

കഴിഞ്ഞ തവണ പാര്‍ട്ടി 18 മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്നു. ബാക്കി ഇടങ്ങളില്‍ യുഡിഎഫിന് രഹസ്യ പിന്തുണ നല്‍കുകയായിരുന്നു.

ഇത്തവണ ജമാഅത്തെ ഇസ് ലാമി-യുഡിഎഫ് ബന്ധം സിപിഎം വലിയ പ്രചാരണ ആയുധമാക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ബന്ധം സംബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിരുന്നില്ല.

Next Story

RELATED STORIES

Share it