Latest News

'ദ വോയ്സ് ഓഫ് ഹിന്ദ് റജബി'ന്റെ ഇന്ത്യന്‍ റിലീസ് തടഞ്ഞ് സിബിഎഫ്സി

ദ വോയ്സ് ഓഫ് ഹിന്ദ് റജബിന്റെ ഇന്ത്യന്‍ റിലീസ് തടഞ്ഞ് സിബിഎഫ്സി
X

ന്യൂഡല്‍ഹി: കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ഡോക്യുഡ്രാമയായ ദ വോയ്സ് ഓഫ് ഹിന്ദ് റജബിന്റെ ഇന്ത്യന്‍ റിലീസ് തടഞ്ഞ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി).

ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നതിനാലാണ് റിലീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഡിസ്ര്ട്രിബ്യൂട്ടര്‍ മനോജ് നന്ദ്വാന പറഞ്ഞു.

ഇസ്രായേല്‍ അധിനിവേശത്തിന്റെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കൊല്ലപ്പെട്ട ഹിന്ദ് റജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയമായി സെന്‍സിറ്റീവ് ആണെന്ന് കരുതുന്ന സിനിമകളെ സിബിഎഫ്സി മുമ്പും തടഞ്ഞിട്ടുണ്ട്. അക്കാദമി അവാര്‍ഡുകള്‍ക്ക് മുമ്പ് മാര്‍ച്ച് മധ്യത്തില്‍ റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയില്‍ തന്നെ ചിത്രം സിബിഎഫ്സിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും നന്ദ്വാന പറഞ്ഞു.

Next Story

RELATED STORIES

Share it