ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വികൂനയുടെ മാതാവ് അന്തരിച്ചു
മരണവാര്‍ത്ത കേരളാ ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വികൂനയുടെ മാതാവ് അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വികൂനയുടെ മാതാവ് അന്തരിച്ചത്. മരണവാര്‍ത്ത കേരളാ ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കിബു വികൂന നിലവില്‍ ടീമിനൊപ്പം ഗോവയിലാണുള്ളത്. ജന്‍മദേശമായ സ്‌പെയിനിലേക്ക് മാതാവിന്റെ മരണാനന്തര ചടങ്ങിനായി വികൂന പോവുന്നില്ലെന്നു ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. കോച്ചിന് പോവാനുള്ള അനുമതി ക്ലബ്ബ് നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും സ്‌പെയിനിലെത്തിയാല്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയണം. അതിനാല്‍ മാതാവിന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു കോച്ച് അറിയിച്ചു. കൂടാതെ തിരിച്ചുവന്നാല്‍ ഇന്ത്യയിലും ക്വാറന്റൈനില്‍ കഴിയണം. തന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും വികൂന അറിയിച്ചു. ലീഗില്‍ സുപ്രധാന മല്‍സരങ്ങളാണ് ഇനി വരാനുള്ളതെന്നും അതിനാല്‍ താന്‍ സ്‌പെയിനിലേക്ക് യാത്രതിരിക്കുന്നില്ലെന്നും വികൂന അറിയിച്ചു. വികൂനയുടെ പ്രെഫഷണലിസത്തെ ബ്ലാസ്റ്റേഴ്‌സ് നമിക്കുന്നതായി ക്ലബ്ബ് അറിയിച്ചു.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT