Football

ഫോം വീണ്ടെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരേ

സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്.

ഫോം വീണ്ടെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരേ
X

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനോടേറ്റ തോല്‍വിയില്‍ നിന്നും കരകയറാന്‍ നാളെ (4-1-22) നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി ഏറ്റുമുട്ടും. ലീഗിലെ അവസാന സ്ഥാനക്കാര്‍ക്കെതിരേയാണ് മൂന്നാം സ്ഥാനക്കാര്‍ ഇറങ്ങുന്നത്.ടോപ് ഫോറില്‍ തന്നെ നിലയുറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്. അവസാന മല്‍സരത്തില്‍ ഹൈദരാബാദിനോട് വമ്പന്‍ തോല്‍വിയാണ് നോര്‍ത്ത് ഈസ്റ്റ് വഴങ്ങിയത്. ബെംഗളൂരുവിനോട് ഏക ഗോളിനാണ് മഞ്ഞപ്പട തോറ്റത്. ഭൂരിഭാഗം താരങ്ങളും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 17 ദിവസത്തോളം ഐസുലേഷനില്‍ കഴിഞ്ഞിരുന്നു. ഇത് ടീമിന്റെ വിജയകുതിപ്പിനെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ തനത് ഫോം തിരിച്ചുപിടിക്കുമെന്നാണ് കോച്ചിന്റെ വ്യാഖ്യാനം.




Next Story

RELATED STORIES

Share it