Football

പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ കുതിപ്പിന് വിരാമം; എവര്‍ട്ടണ് വീണ്ടും തോല്‍വി; വാറ്റ്‌ഫോഡ് രക്ഷപ്പെട്ടു

അവസാന സ്ഥാനത്തുള്ള നോര്‍വിച്ചിനെ ലീഡ്‌സ് 2-1ന് പരാജയപ്പെടുത്തി നിലമെച്ചപ്പെടുത്തി.

പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ കുതിപ്പിന് വിരാമം; എവര്‍ട്ടണ് വീണ്ടും തോല്‍വി; വാറ്റ്‌ഫോഡ് രക്ഷപ്പെട്ടു
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷന്‍ സോണില്‍ നിന്ന് രക്ഷപ്പെട്ട് വിജയകുതിപ്പ് തുടര്‍ന്ന് ന്യൂകാസില്‍ യുനൈറ്റഡിന് ഒടുവില്‍ തോല്‍വി. 14ാം സ്ഥാനത്തുള്ള ന്യൂകാസിലിനെ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയാണ് പരാജയപ്പെടുത്തിയത്.ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ചെല്‍സിയുടെ വിജയശില്‍പ്പിയായത് 89ാം മിനിറ്റില്‍ ഹാവര്‍ട്‌സാണ്. ജോര്‍ജ്ജീനോയുടെ അസിസ്റ്റില്‍ നിന്നാണ് ഹാവര്‍ട്‌സിന്റെ ഗോള്‍.


ലീഗില്‍ റെലഗേഷനിലേക്ക് നീങ്ങുന്ന എവര്‍ട്ടണ് തിരിച്ചടിയായി ഇന്ന് വീണ്ടും തോല്‍വി.ഏഴാം സ്ഥാനത്തുള്ള വോള്‍വ്‌സ് 17ാം സ്ഥാനത്തുള്ള എവര്‍ട്ടണെ ഒരു ഗോളിനാണ് മറികടന്നത്.അതിനിടെ 18ാം സ്ഥാനത്തുള്ള വാറ്റ്‌ഫോഡ് 10ാം സ്ഥാനത്തുള്ള സതാംപ്ടണിനെ 2-1ന് മറികടന്നു. എവര്‍ട്ടണും വാറ്റ്‌ഫോഡിനും ലീഗില്‍ 22 പോയിന്റ് വീതമാണുള്ളത്.അവസാന സ്ഥാനത്തുള്ള നോര്‍വിച്ചിനെ ലീഡ്‌സ് 2-1ന് പരാജയപ്പെടുത്തി നിലമെച്ചപ്പെടുത്തി.




Next Story

RELATED STORIES

Share it