Football

രക്ഷയില്ലാതെ യുവന്റസ്; അറ്റ്‌ലാന്റയോട് തോറ്റ് നാലിലേക്ക്

എസി മിലാന്‍ 2-1 ന് ജിനോയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനം ഭദ്രമാക്കി.

രക്ഷയില്ലാതെ യുവന്റസ്; അറ്റ്‌ലാന്റയോട് തോറ്റ് നാലിലേക്ക്
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയോട് ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി യുവന്റസ്. ജയം അനിവാര്യമായ മല്‍സരത്തില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടാന്‍ പോലും യുവന്റസ് താരങ്ങള്‍ക്കായില്ല. 86ാം മിനിറ്റ് വരെ ഗോള്‍ രഹിത സമനിലയില്‍ പോയ മല്‍സരത്തെ മല്‍നോവസ്‌കിയുടെ ഗോളിലൂടെ അറ്റ്‌ലാന്റ അവരുടെ വരുതിയിലാക്കുകയായിരുന്നു. റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ യുവന്റസ് നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം പാഴാകുകയായിരുന്നു. തോല്‍വിയോടെ യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസിലാണ്. തോല്‍വിയോടെ യുവന്റസ് നാലിലേക്ക് വീണു. മറ്റ് മല്‍സരങ്ങളില്‍ എസി മിലാന്‍ 2-1 ന് ജിനോയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനം ഭദ്രമാക്കി. ലാസിയോ ബെന്‍വന്റോയെ 5-3ന് തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it