Football

യുവന്റസിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി; സീരി എയില്‍ തോല്‍വി

എ സി മിലാന്‍ ഫിയൊറന്റീനയെ 3-2ന് തോല്‍പ്പിച്ചു.

യുവന്റസിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി; സീരി എയില്‍ തോല്‍വി
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയിലെ യുവന്റസിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇന്ന് നടന്ന മല്‍സരത്തില്‍ 17ാം സ്ഥാനക്കാരായ ബെനെവെന്റോയാണ് യുവന്റസിന് ഷോക്ക് നല്‍കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസിന്റെ തോല്‍വി. തോല്‍വിയോടെ യുവന്റസിന് രണ്ടാം സ്ഥാനത്തെത്താനുള്ള അവസരമാണ് നഷ്ടമായത്. മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എ സി മിലാന്‍ ഫിയൊറന്റീനയെ 3-2ന് തോല്‍പ്പിച്ചു. നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ ഹെല്ലാസ്് വെറോണയെ എതിരില്ലാത്ത രണ്ട് ഗോളിനും നപ്പോളി റോമയെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it