Football

റൊണാള്‍ഡോ യുവന്റസില്‍ തന്നെ തുടരും

എന്നാല്‍ ക്ലബ്ബ് കഴിഞ്ഞ ദിവസം തീരുമാനം മാറ്റുകയായിരുന്നു.

റൊണാള്‍ഡോ യുവന്റസില്‍ തന്നെ തുടരും
X

റോം: യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബില്‍ തന്നെ തുടരും. യുവന്‍സ് ക്ലബ്ബ് ഡയറക്ടര്‍ പവേല്‍ നദ്‌വേദ് ആണ് ഇക്കാര്യം അറിയിച്ചത്. റൊണാള്‍ഡോയെ വില്‍ക്കാന്‍ തല്‍ക്കാലം ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. അടുത്ത ദിവസം തുടരുന്ന പരിശീലന സെഷനില്‍ താരം പങ്കെടുക്കും. നിലവില്‍ പോര്‍ച്ചുഗലില്‍ അവധിയാഘോഷിക്കുന്ന താരം ഇന്ന് ഇറ്റലിയില്‍ എത്തും. ഈ സീസണില്‍ താരം പിഎസ്ജിയിലേക്ക് പോവുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. യുവന്റസിന്റെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ റോണോയെ വില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ക്ലബ്ബ് കഴിഞ്ഞ ദിവസം തീരുമാനം മാറ്റുകയായിരുന്നു.




Next Story

RELATED STORIES

Share it