Football

യുര്‍ഗന്‍ ക്ലോപ്പിന് കൊവിഡ്;ചെല്‍സിക്കെതിരേ ഇല്ല

ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ കിരീട പോരാട്ടത്തിലെ നിര്‍ണ്ണായക മല്‍സരമാണ്.

യുര്‍ഗന്‍ ക്ലോപ്പിന് കൊവിഡ്;ചെല്‍സിക്കെതിരേ ഇല്ല
X

ആന്‍ഫീല്‍ഡ്: ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടക്കുന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ചെല്‍സിക്കെതിരേ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് ഇല്ല. ക്ലോപ്പിന് കൊവിഡാണെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. നിലവില്‍ ടീമിലെ നാല് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ക്ലോപ്പിന്റെ അസിസ്റ്റന്റ് കോച്ച് പെപ്പ് ലിന്‍ഡേഴ്‌സിനാണ് ചുമതല.ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ കിരീട പോരാട്ടത്തിലെ നിര്‍ണ്ണായക മല്‍സരമാണ്.




Next Story

RELATED STORIES

Share it