Football

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് നിരാശ; അവസാന സ്ഥാനക്കാരോട് സമനില

ലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് നിരാശ; അവസാന സ്ഥാനക്കാരോട് സമനില
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ കയറാമെന്ന യുനൈറ്റഡ് മോഹങ്ങള്‍ക്ക് തിരിച്ചടി. ഇന്ന് അവസാന സ്ഥാനക്കാരായ ബേണ്‍ലിയെ നേരിട്ട മാഞ്ചസ്റ്റര്‍ 1-1ന്റെ സമനില വഴങ്ങി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും യുനൈറ്റഡിന് ഇന്ന് സമനില വഴങ്ങാനായിരുന്നു യോഗം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയാണ് യുനൈറ്റഡ് തുടങ്ങിയത്. യുനൈറ്റഡിന്റെ രണ്ട് ഗോളുകള്‍ വാര്‍ നിഷേധിച്ചു.18ാം മിനിറ്റില്‍ പോള്‍ പോഗ്‌ബെയാണ് യുനൈറ്റഡിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജേ റൊഡ്രിഗസ്സിലൂടെ ബേണ്‍ലി മറുപടി കൊടുത്തു. തുടര്‍ന്ന് റൊണാള്‍ഡോ, ലിങ്കാര്‍ഡ് എന്നിവരെ ഇറക്കിയെങ്കിലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ടീമിനായില്ല. ലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.


Next Story

RELATED STORIES

Share it