Football

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജെയ്റോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ജെയ്റോ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജെയ്റോ റോഡ്രിഗസ് പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജെയ്റോ റോഡ്രിഗസ്  കേരള ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: : ബ്രസീല്‍ ഫുട്‌ബോള്‍ താരം ജെയ്റോ റോഡ്രിഗസ് പീക്‌സോറ്റൊ ഫില്‍ഹോ ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 190സെന്റിമീറ്റര്‍ ഉയരമുള്ള 26കാരനായ ജെയ്റോ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജെയ്റോ റോഡ്രിഗസ് പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജെയ്റോ റോഡ്രിഗസ് പറഞ്ഞു.

തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമായി അറിയപ്പെടുന്ന കെബിഎഫ്സിക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണില്‍ മികച്ച ഫലം നേടുന്നതിനായി ശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിന് പ്രീ സീസണില്‍ തന്റെ ടീമംഗങ്ങളുമായി കഠിന പരിശീലനം നടത്തുക എന്നതാണ് ലക്ഷ്യം. ടീമിനായി കഴിവിന്റെ പരമാവധി താന്‍ പരിശ്രമിക്കുമെന്നും ജെയ്റോ വ്യക്തമാക്കി. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ജെയ്റോ റോഡ്രിഗസ് ടീമിലെത്തിയതില്‍ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇല്‍ക്കോ ഷട്ടോരി പറഞ്ഞു.ശക്തിയും വേഗതയും സമുന്യയിപ്പിച്ച് കളിക്കുന്ന ജെയ്റോ റോഡ്രിഗസ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകും. മികച്ച ആക്രമണ ഗുണങ്ങളും ജെയ്റോയ്ക്കുണ്ട് ഇത് അദ്ദേഹത്തിനും ടീമിനും ഒരു പോലെ ഗുണം ചെയ്യും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ മതിലായി അദ്ദേഹം മാറുമെന്നും ഇല്‍ക്കോ ഷട്ടോരി പറഞ്ഞു.

Next Story

RELATED STORIES

Share it