Football

ചെന്നൈക്ക് രക്ഷയില്ല;നാലാം തോല്‍വി; സണ്‍റൈസേഴ്‌സിന് ആദ്യ ജയം

50 പന്തില്‍ 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയാണ് സണ്‍റൈസേഴ്‌സ് ജയം എളുപ്പമാക്കിയത്.

ചെന്നൈക്ക് രക്ഷയില്ല;നാലാം തോല്‍വി; സണ്‍റൈസേഴ്‌സിന് ആദ്യ ജയം
X


മുംബൈ: ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് വീണ്ടും നാണക്കേട്. സീസണിലെ നാലാം മല്‍സരത്തിലും ചെന്നൈ തോല്‍വി വഴങ്ങി. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സാണ് സിഎസ്‌കെയാണ് പരാജയപ്പെടുത്തിയത്. എസ്ആര്‍എച്ചിന്റെ ആദ്യജയമാണ്. എട്ട് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്. 155 റണ്‍സ് ലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 50 പന്തില്‍ 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയാണ് സണ്‍റൈസേഴ്‌സ് ജയം എളുപ്പമാക്കിയത്. കാനെ വില്ല്യംസണ്‍(32), രാഹുല്‍ ത്രിപാട്ടി(15 പന്തില്‍ 39) എന്നിവരുടെ സൂപ്പര്‍ ബാറ്റിങും ഹൈദരാബാദിനെ രക്ഷിച്ചു.


ചെന്നൈ നിരയില്‍ നേരത്തെ മോയിന്‍ അലി (48), അമ്പാട്ടി റായിഡു (27), രവീന്ദ്ര ജഡേജ(23) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയത്.




Next Story

RELATED STORIES

Share it