ഫ്രഞ്ച് കപ്പ്; പിഎസ്ജിക്ക് ജയം, നെയ്മര്‍ക്ക് പരിക്ക്
നെയ്മറിന് മല്‍സരത്തില്‍ പരിക്കേറ്റു. ആദ്യ പകുതിയില്‍ താരത്തിന്റെ വലത്തേ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ആശുപത്രിയിലാണ്.

പാരിസ്: ഫ്രഞ്ച് കപ്പില്‍ സ്‌ട്രോസ്‌ബെര്‍ഗിനെതിരായ മല്‍സരത്തില്‍ പിഎസ്ജിക്ക് 2-0ത്തിന്റെ ജയം. കളിയുടെ നാലാം മിനിറ്റില്‍ എഡിസണ്‍ കവാനി, 80ാം മിനിറ്റില്‍ ഡി മരിയ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി വലകുലിക്കിയത്. ജയത്തോടെ പിഎസ്ജി അവസാന 16ല്‍ ഇടം നേടി. അതിനിടെ സൂപ്പര്‍ താരം നെയ്മറിന് മല്‍സരത്തില്‍ പരിക്കേറ്റു. ആദ്യ പകുതിയില്‍ താരത്തിന്റെ വലത്തേ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ആശുപത്രിയിലാണ്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടന്ന അതേ കാലിനാണ് പരിക്കേറ്റത്.ഫെബ്രൂവരി 12ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ താരത്തിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്ന് കോച്ച് തോമസ് തുക്കേല്‍ പറഞ്ഞു. പരിക്കില്‍ നെയ്മര്‍ അതീവ ദുഖിതനാണെന്നും കരഞ്ഞുകൊണ്ടാണ് താരം മൈതാനം വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്ന് നെയ്മറിന് പിഎസ്ജിയിലെ ആദ്യ സീസണ്‍ നഷ്ടപ്പെട്ടിരുന്നു. ചാംപ്യന്‍സ് ലീഗിലെ അവസാന 16നായുള്ള പോരാട്ടം ഓള്‍ഡ് ട്രാഫോര്‍ഡില്‍ 12ന് നടക്കുന്നത്.
RELATED STORIES
തീവ്ര ഹിന്ദുത്വ നേതാക്കള്ക്കെതിരേ ട്വീറ്റ്; ആള്ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്സരം വ്യാപകം; സിപിഐയില് വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMT