Football

മെസ്സിയില്ലാ ബാഴ്‌സയുടെ ലാ ലിഗ പോരാട്ടത്തിന് ഇന്ന് തുടക്കം

നിലവിലെ ചാംപ്യന്‍മാരായ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ നേരിടും.

മെസ്സിയില്ലാ ബാഴ്‌സയുടെ ലാ ലിഗ പോരാട്ടത്തിന് ഇന്ന് തുടക്കം
X


ക്യാപ് നൗ:സ്പാനിഷ് ലീഗിലെ കരുത്തന്‍മാരായ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാത്ത പുതിയ യുഗത്തിന് ഇന്ന് തുടക്കമിടുന്നു. ലീഗിലെ ആദ്യ പോരാട്ടത്തില്‍ റയല്‍ സോസിഡാഡ് ആണ് എതിരാളി. ഏറ്റവും മികച്ച ഇലവനെ ഇറക്കാന്‍ തന്നെയാണ് കോച്ച് റൊണാള്‍ഡ് കോമാന്റെ തീരുമാനം. യുവതാരം പെഡ്രിക്കും ഗാര്‍സിയക്കും വിശ്രമം നല്‍കിയേക്കും. ഇരുവരും സ്‌പെയിനിന്റെ ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കായി കളിച്ചിരുന്നു. സാധ്യതാ ഇലവന്‍: നെറ്റോ, പിക്വെ, അറാജോ, ആല്‍ബാ, ഡി ജോങ്, ബുസ്‌കറ്റസ്, റോബര്‍ട്ടോ, ഡെമിര്‍, ഗ്രീസ്മാന്‍,മെഫിസ്. രാത്രി 11.30ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.

നിലവിലെ ചാംപ്യന്‍മാരായ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ നേരിടും.




Next Story

RELATED STORIES

Share it