Football

സ്പാനിഷ് ലീഗില്‍ റയല്‍ തലപ്പത്ത്; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് വന്‍ ജയം

മറ്റ് ഗോളുകള്‍ക്ക് ലൂക്കാ മൊഡ്രിച്ചും കാസിമറോയുമാണ് വഴിയൊരുക്കിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ തലപ്പത്ത്; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് വന്‍ ജയം
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഗ്രനാഡയെ നേരിട്ട റയല്‍ 4-1ന്റെ ജയമാണ് നേടിയത്. അസെന്‍സിയോ, നാച്ചോ, വിനീഷ്യസ് ജൂനിയര്‍, മെന്‍ഡി എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. ടോണി ക്രൂസ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയപ്പോള്‍ മറ്റ് ഗോളുകള്‍ക്ക് ലൂക്കാ മൊഡ്രിച്ചും കാസിമറോയുമാണ് വഴിയൊരുക്കിയത്.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.റഹീം സ്റ്റെര്‍ലിങ്, റൊഡ്രി, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയത്. ജയത്തോടെ സിറ്റി രണ്ടാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it