Football

കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍

പ്രീമിയര്‍ ലീഗിലേക്ക് ബെയ്ല്‍ പോവുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഏജന്റായ ജൊനാഥന്‍ ബാര്‍നെറ്റ്.

കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍
X

മാഡ്രിഡ്: സൂപ്പര്‍ കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍താരം ഗെരത് ബെയ്ലിന് റയല്‍ മാഡ്രിഡില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ ഏജന്റ്.പ്രീമിയര്‍ ലീഗിലേക്ക് ബെയ്ല്‍ പോവുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഏജന്റായ ജൊനാഥന്‍ ബാര്‍നെറ്റ്. 30 കാരനായ വെയ്ല്‍സ് താരമായ ബെയ്ല്‍ തന്റെ മുന്‍ ക്ലബ്ബായ ടോട്ടന്‍ഹാമിലേക്കോ ന്യൂകാസിലേക്കോ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താരത്തിന്റെ ആഗ്രഹം. നേരത്തെ ചൈനീസ് ക്ലബ്ബിലേക്ക് താരം കുടിയേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് ചാംപ്യന്‍സ് ലീഗ്, ഒരു ലാലിഗ, ഒരു കോപ്പാ ഡെല്‍ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിയ ബെയ്ല്‍ മികച്ച താരമാണെന്നും റയലില്‍ തുടരുന്നതാണ് അദ്ദേഹത്തിന് ഉചിതമെന്നും ബെര്‍നറ്റ് പറയുന്നു. ലോകത്തില്‍ ഈ പ്രായത്തിനിടയ്ക്ക് എല്ലാം നേടിയ താരമാണ് ബെയ്ല്‍. വെയ്ല്‍സിന് വേണ്ടി ലോകകപ്പ് നേടിയില്ല എന്നതൊഴിച്ചില്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം നേട്ടമാണ്. നിലവില്‍ പുതിയ കോച്ച് സിദാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it