Football

പിഎസ്ജിയിലെ മെസ്സിയുടെ അരങ്ങേറ്റ മല്‍സരം ഇന്ന്

ഇന്ത്യയില്‍ വൂട്ട്, ജിയോ ടിവി എന്നിവയില്‍ പിഎസ്ജിയുടെ ഇന്നത്തെ മല്‍സരം കാണാം.

പിഎസ്ജിയിലെ മെസ്സിയുടെ അരങ്ങേറ്റ മല്‍സരം ഇന്ന്
X


പാരിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്.ഫ്രഞ്ച് ലീഗ് വണ്ണില്‍ റൈംസിനെതിരേയാണ് താരത്തിന്റെ ആദ്യ മല്‍സരം. രാത്രി 12.15നാണ് മല്‍സരം. ഇന്ന് പ്രഖ്യാപിച്ച ടീമിന്റെ ആദ്യ ഇലവനില്‍ മെസ്സി ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ബാഴ്‌സലോണയില്‍ നിന്നും താരം പിഎസ്ജിയിലെത്തിയത്. എന്നാല്‍ മല്‍സരത്തിന് താരം ഫിറ്റ് അല്ലെന്ന കാരണത്താല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ മെസ്സിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. കരിയറില്‍ ആദ്യമായാണ് ബാഴ്‌സയല്ലാത്ത മറ്റൊരു ജെഴ്‌സിയില്‍ മെസ്സി പ്രതൃക്ഷപ്പെടുന്നത്. ക്ലബ്ബ് വിടാനിരിക്കുന്ന കിലിയന്‍ എംബാപ്പെയും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വൂട്ട്, ജിയോ ടിവി എന്നിവയില്‍ പിഎസ്ജിയുടെ ഇന്നത്തെ മല്‍സരം കാണാം. ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയും കാണാം.




Next Story

RELATED STORIES

Share it