Football

അഫ്ഗാനെതിരേ സമനില; ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിലേക്ക് ഇന്ത്യ

കഴിഞ്ഞ മല്‍സരത്തിലും ഇന്ത്യയുടെ ഗോളിന് വഴിയൊരുക്കിയത് ആഷിഖായിരുന്നു.

അഫ്ഗാനെതിരേ സമനില; ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിലേക്ക് ഇന്ത്യ
X


ദുബായ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് സമനില. മികച്ച പോരാട്ടം കാഴ്ചവച്ച അഫ്ഗാനെതിരേ ഇന്ത്യ വിയര്‍ത്തെങ്കിലും ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. സെല്‍ഫ് ഗോളിന്റെ രൂപത്തിലാണ് 75ാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ നേടിയത്. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് തടക്കാന്‍ ശ്രമിക്കുന്നതിനിടെ അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ ഒവൈസ് അസീസിന്റെ കൈയില്‍ നിന്ന് പന്ത് വലയിലേക്ക് തന്നെ നീങ്ങുകയായിരുന്നു.

മികച്ച പ്രകടനമാണ് ആഷിഖ് കാഴ്ചവച്ചത്. കഴിഞ്ഞ മല്‍സരത്തിലും ഇന്ത്യയുടെ ഗോളിന് വഴിയൊരുക്കിയത് ആഷിഖായിരുന്നു. എന്നാല്‍ 82ാം മിനിറ്റില്‍ സമാനിയിലൂടെ അഫ്ഗാന്‍ തിരിച്ചടിച്ചു. സമനിലയോടെ ഗ്രൂപ്പില്‍ മൂന്നാമതായി ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇതോടെ ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്‍ നാലാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it