Football

ലോകകപ്പ് യോഗ്യത; ബ്രസീലിന് ജയം; ലാറ്റിന്‍ അമേരിക്കയില്‍ നമ്പര്‍ വണ്‍

തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം നെയ്മര്‍ മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി.

ലോകകപ്പ് യോഗ്യത; ബ്രസീലിന് ജയം; ലാറ്റിന്‍ അമേരിക്കയില്‍ നമ്പര്‍ വണ്‍
X

സാവോപോളോ: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്.ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. 65ാം മിനിറ്റില്‍ എവര്‍ട്ടണ്‍ താരം റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം നെയ്മര്‍ മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലാണ് പോയിന്റ് നിലയില്‍ ഒന്നാമത്. അര്‍ജന്റീനയാണ് രണ്ടാമത്.




Next Story

RELATED STORIES

Share it