Football

സെനഗലിന് തീരാ നഷ്ടം; സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്

മൂന്ന് മാസം താരം പുറത്തായിരിക്കുമെന്നും കോച്ച് വ്യക്തമാക്കി.

സെനഗലിന് തീരാ നഷ്ടം; സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്
X


റിയാദ്: ആഫ്രിക്കയുടെ കറുത്ത മുത്ത് സാദിയോ മാനെ ലോകകപ്പ് കളിക്കില്ല. മാനെയുടെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ലോകകപ്പ് കളിക്കാനാവില്ലെന്നും ടീം അറിയിച്ചു. ബയേണ്‍ മ്യുണിക്ക് താരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണമെന്നും മൂന്ന് മാസം താരം പുറത്തായിരിക്കുമെന്നും കോച്ച് വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ ബ്രേക്കിന് മുന്നേയുള്ള ബയേണിന്റെ അവസാന മല്‍സരത്തിലാണ് മാനെയുടെ കാലിന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റെങ്കിലും താരത്തെ സെനഗല്‍ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആദ്യ മല്‍സരത്തില്‍ കളിക്കില്ലെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് മുന്‍ ലിവര്‍പൂള്‍ താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് വാര്‍ത്ത പുറത്ത് വരുന്നത്.





Next Story

RELATED STORIES

Share it