Football

ചെല്‍സിക്ക് ഫിഫയുടെ വിലക്ക്

പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം

ചെല്‍സിക്ക് ഫിഫയുടെ വിലക്ക്
X

ലണ്ടന്‍: ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിക്ക് ഫിഫയുടെ വിലക്ക്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ട്രാന്‍സ്ഫറിനാണ് വിലക്ക് വന്നിരിക്കുന്നത്. പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം. വിലക്കിനോടൊപ്പം വന്‍ പിഴയും ടീം അടയ്‌ക്കേണ്ടതുണ്ട്. 18 വയസ്സാവാത്ത താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്തതാണ് വിലക്കിനുള്ള കാരണം. പുതിയ സ്വദേശ താരങ്ങളെയും വിദേശതാരങ്ങളെയോ വാങ്ങാന്‍ ചെല്‍സിക്കാവില്ല. വിലക്കിനെതിരേ മൂന്ന് ദിവസത്തിനുള്ളില്‍ ചെല്‍സിക്ക് അപ്പീല്‍ നല്‍കാം. 19ഓളം താരങ്ങളെ ചെല്‍സി ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് പുതിയ കണ്ടെത്തല്‍. താരങ്ങളുടെ പ്രായം വ്യക്തമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ക്ലബ്ബിന്റെ എല്ലാ ട്രാന്‍സ്ഫറുകളും നിയമപരമാക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു. മോശം പ്രകടനം കൊണ്ട് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ചെല്‍സി കോച്ച് മൗറിസിയോ സാരിക്ക് ഫിഫയുടെ പുതിയ തീരുമാനം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ തോല്‍വിക്കുശേഷം യൂറോപ്പാ കപ്പില്‍ മാല്‍മോയ്‌ക്കെതിരേ ചെല്‍സി കഴിഞ്ഞ ദിവസം ജയിച്ചിരുന്നു.




Next Story

RELATED STORIES

Share it