Latest News

തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പോലിസുകാര്‍

തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പോലിസുകാര്‍
X

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പോലിസുകാര്‍. പോലിസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പോലിസുകാരന്‍ മ്യൂസിയം സ്റ്റേഷനിലെ പോലിസുകാരനെ മര്‍ദിച്ചതായാണ് പരാതി. പോലിസ് ആസ്ഥാനത്തെ പോലിസുകാരന്‍ മര്‍ദിച്ചെന്ന് മ്യൂസിയം സ്റ്റേഷനിലെ CPO ആരോപിച്ചു. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയിലെത്തിയത്.

ഇന്ന് ഉച്ചയ്ക്കാണ് തമ്മിലടി നടന്നത്. മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. കിരണ്‍ എന്ന പോലിസുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാര്‍ഡ് ഡ്യുട്ടിയിലെ പോലിസുകാരന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മര്‍ദ്ദനമേറ്റ പോലിസുകാരന്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒത്തുതീര്‍പ്പിന് പോലിസ് അസോസിയേഷന്‍ ഇടപെട്ടു. കേസെടുക്കാതെ ഒത്തുതീര്‍ക്കാന്‍ പോലിസ് ശ്രമം നടന്നു.

Next Story

RELATED STORIES

Share it