India

രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാര്‍ട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും നീക്കി

രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാര്‍ട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും നീക്കി
X

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലാപമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന എഎപി നേതാവ് രാഘവ് ചദ്ദയെ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ സെക്രട്ടറിയേറ്ററിന് എഎപി കത്ത് നല്‍കി.

കുറച്ച് നാളുകളായി ചദ്ദയെ ഒറ്റപ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ നീക്കം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പാര്‍ട്ടിയുടെ പ്രചാരണപട്ടികയില്‍ നിന്ന് ചദ്ദയെ ഒഴിവാക്കിയിരുന്നു.

അതേസമയം ചദ്ദയ്‌ക്കെതിരേയുള്ള അച്ചടക്ക നടപടിയുടെ ഭാഗമാണോയെന്ന കാര്യത്തില്‍ പാര്‍ട്ടി വിശദീകരിച്ചിട്ടില്ല. കെജ്രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവ് ചദ്ദയെ പ്രധാന ചുമതലകളില്‍ നിന്ന് മാറ്റുന്നത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.






Next Story

RELATED STORIES

Share it