- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഗീത സംവിധായകനും വൈദികനുമായ ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍ അന്തരിച്ചു

എറണാകുളം: ക്രൈസ്തവഗാന സംഗീത സംവിധായകനും വൈദികനുമായ ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍(91)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസഭവനത്തിലായിരുന്നു അന്ത്യം. കെ എസ് ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനമാണ് ഫാ. ജസ്റ്റിന്‍ ഒരുക്കിയതില്‍ ഏറ്റവും പ്രശസ്തമായ ഗാനം. തരംഗിണിയുടെ, തളിര്‍മാല്യം, സ്നേഹപ്രവാഹം, സ്നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.
ദൈവം പിറക്കുന്നു, മാനസത്തിന്‍ മണിവാതില്‍, നവ്യമാമൊരു കല്‍പ്പന ഞാന്‍, ജീവിതഗര്‍ത്തത്തില്‍ അലയും, പുതിയൊരു പുലരി വിടര്‍ന്നു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ചിലത്. ജീവിതഗര്‍ത്തത്തില്‍ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ജസ്റ്റിന്‍ പനയ്ക്കലാണ്. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് ഫാ. ജസ്റ്റിന്‍ പനക്കല്‍.
1935ല്‍ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. കേരളത്തിലെ കര്‍മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പ്രൊവിന്‍സ് അംഗമാണ് ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം ദൈവശാസ്ത്ര വിഭാഗം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്.
ഫാ. ജസ്റ്റിന്‍ പനയ്ക്കലിന്റെ ഭൗതികശരീരം മഞ്ഞുമ്മലിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















