Football

ലാ ലിഗ; റയല്‍ ഒന്നില്‍; അത്‌ലറ്റിക്കോ രണ്ടില്‍; തോല്‍വിയോടെ സോസിഡാഡ് മൂന്നിലേക്ക് വീണു

കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.

ലാ ലിഗ; റയല്‍ ഒന്നില്‍; അത്‌ലറ്റിക്കോ രണ്ടില്‍; തോല്‍വിയോടെ സോസിഡാഡ് മൂന്നിലേക്ക് വീണു
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. സെവിയ്യയെ 2-1നാണ് റയല്‍ ഇന്ന് വീഴ്ത്തിയത്. ആദ്യം ലീഡെടുത്ത സെവിയ്യക്കെതിരേ രണ്ട് സൂപ്പര്‍ ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ ജയം നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലിന് നാല് പോയിന്റിന്റെ ലീഡ് ലഭിച്ചു. കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.


കാഡിസിനെ 4-1ന് മറികടന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവന്നത്. ഒമ്പതാം സ്ഥാനത്തുള്ള എസ്പാനിയോളിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി റയല്‍ സോസിഡാഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. റയലിനോട് തോറ്റ സെവിയ്യ നാലാം സ്ഥാനത്തേക്കും വീണു.







Next Story

RELATED STORIES

Share it