Football

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് സമനില; പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ന്യൂകാസില്‍

വെസ്റ്റ്ഹാം-ലെസ്റ്റര്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് സമനില; പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ന്യൂകാസില്‍
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ കറ്റാലന്‍സിന് സമനില. ഇന്ന് എസ്പാനിയോളിനെ നേരിട്ട ബാഴ്‌സലോണ 2-2 സമനിലയാണ് വഴങ്ങിയത്. തോല്‍വി നേരിടേണ്ട മല്‍സരത്തില്‍ ഡി ജോങിന്റെ ഇഞ്ചുറി ടൈം ഗോളാണ് ബാഴ്‌സയുടെ രക്ഷയ്‌ക്കെത്തിയത്.മറ്റ് മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ്, റയല്‍ ബെറ്റിസ്, ആല്‍വ്‌സ് എന്നിവര്‍ ജയം കണ്ടു.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ന്യുകാസില്‍ യുനൈറ്റഡ്. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസില്‍ വീഴ്ത്തിയത്. ട്രിപ്പിയര്‍ ആണ് ന്യൂകാസിലിന്റെ സ്‌കോറര്‍.മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍, വോള്‍വ്‌സ് എന്നിവര്‍ ജയം കണ്ടു. വെസ്റ്റ്ഹാം-ലെസ്റ്റര്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ ഒന്നാം സ്ഥാനത്ത്. സംമ്പഡോറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എസി മിലാന്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. പോര്‍ച്ചുഗല്‍ ഫോര്‍വേഡ് റാഫേല്‍ ലിയോയാണ് മിലാനായി വലകുലിക്കിയത്. മറ്റൊരു മല്‍സരത്തില്‍ യുവന്റസ് അറ്റ്‌ലാന്റയോട് 1-1 സമനില വഴങ്ങി.





Next Story

RELATED STORIES

Share it